19 September Thursday

എൽഇഡി വെട്ടത്തിൽ ഇത്തിക്കര മിന്നും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കൊല്ലം
പൂർണമായും എൽഇഡി  തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താകാൻ ഇത്തിക്കര. ചെലവു കുറഞ്ഞ ഊർജക്ഷമത ഉറപ്പാക്കുന്ന വെളിച്ചം പദ്ധതിയിലൂടെയാണ് ഇതു സാധ്യമാക്കുക.   കെഎസ്ഇബിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല ഉദ്ഘാടനംചെയ്‌തു.
ചാത്തന്നൂർ, പൂതക്കുളം, കല്ലുവാതുക്കൽ, ചിറക്കര, ആദിച്ചനല്ലൂർ എന്നീ  പഞ്ചായത്തുകളിലാണ്‌  എൽഇഡി ബൾബുകൾ ഉപയോഗിക്കുക.  11 ലക്ഷം രൂപ  ബ്ലോക്ക് പഞ്ചായത്ത്  വകയിരുത്തി.   ചടങ്ങിൽ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ദീപു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി ഗിരികുമാർ, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top