20 November Wednesday

ബിഎസ്‌എൻഎൽ കരാർ തൊഴിലാളികൾ പട്ടിണിസമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ബിഎസ്എൻഎൽ കരാർത്തൊഴിലാളികൾ ചീഫ് ജനറൽ മാനേജർ ഓഫീസിനുമുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തെ ആർ മുരളീധരൻനായർ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

തിരുവനന്തപുരം
കരാർ തൊഴിലാളികൾക്ക്‌ ആറു മാസത്തെ ശമ്പളം നൽകാത്തതിലും തൊഴിലാളികളെ പിരിച്ചുവിടുന്നതിലും പ്രതിഷേധിച്ച് ബിഎസ്‌എൻഎൽ സിസിഎൽയു (സിഐടിയു) സപ്തംബർ 10 ന് ജില്ലകളിൽ പട്ടിണിസമരം നടത്തും. 
 
സപ്തംബർ 19 മുതൽ അനിശ്‌ചിതകാല പണിമുടക്ക്‌ നടത്തും. ഇതിന്‌ മുന്നോടിയായി സപ്തംബർ 4ന് ചീഫ് ജനറൽ മാനേജർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാപ്പകൽ സമരം എഐബിഡിപിഎ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി.
 
കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എം കൃഷ്ണൻ, കെഎംസിഎസ്‌‌യു സംസ്ഥാന ജനറൽ സെക്രട്ടറി പി സുരേഷ് കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബി അനിൽകുമാർ, എസ് രഞ്ജീവ്, എ എച്ച് സജു, കെഎംഎസ്ആർഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണാനന്ദ്, ബെഫി സംസ്ഥാന കമ്മിറ്റിയംഗം അനന്തകൃഷ്ണൻ, എസ് സന്തോഷ് കുമാർ, പി വി രാജേന്ദ്രൻ, എസ് പ്രതാപ്കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എൻ ആർ സോമശേഖരൻ നായർ സ്വാഗതവും, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി വി പി ശ്രീജു നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top