18 November Monday

എസ്‌എഫ്‌ഐ പഠനോപകരണങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

പ്രളയബാധിത മേഖലകളിലെ വിദ്യാർഥികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്അംഗം അനന്തുവിന് ജില്ലാ കമ്മിറ്റിഅംഗം യു എസ്‌ രാഹുൽ കൈമാറുന്നു

കൊല്ലം
എസ്‌എഫ്‌ഐ നെടുങ്ങോലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രളയബാധിത മേഖലകളിലെ വിദ്യാർഥികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ എസ്‌എഫ്‌ഐ  ജില്ലാ സെക്രട്ടറിയേറ്റ്അംഗം അനന്തുവിന് ജില്ലാ കമ്മിറ്റിഅംഗം യു എസ്‌ രാഹുൽ കൈമാറി.  ചാത്തന്നൂർ ഏരിയ പ്രസിഡന്റ് വിനീത്, സിദ്ധാർഥ് സാജൻ, അഭിലാഷ്, ജിതിൻ തുടങ്ങിയവർ പങ്കെടുത്തു. പഠനോപകരണങ്ങളുമായിവന്ന വാഹനം നെടുങ്ങോലത്ത് സിപിഐ എം  പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റിഅംഗം സുവർണൻ ഫ്ലാഗ് ഓഫ് ചെയ്തു, പ്രേം, രാകേഷ്, രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top