29 May Friday

വീട്ടിലിരിക്കാം, കോവിഡിനെ അകറ്റാം: ബിജു മേനോൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

തിരുവനന്തപുരം
മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന "ലളിതം സുന്ദരം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ കോവിഡ്‌ വ്യാപിക്കുന്നത്‌. കുമിളിയിലെ ചിത്രീകരണം ഉടൻ നിർത്തി ഞാൻ വീട്ടിലെത്തി. പത്ത്‌ ദിവസത്തിലധികമായി വീട്ടിൽനിന്ന്‌ പുറത്തിറങ്ങുന്നില്ല. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കും. നല്ല സിനിമകൾ കാണും. ഫോണിലൂടെ തിരക്കഥകൾ കേൾക്കും. പാചകം ചെയ്യും. അങ്ങനെയാണ്‌ ഇപ്പോൾ ജീവിതം. നമ്മൾക്കുവേണ്ടി സർക്കാരും  ആരോഗ്യപ്രവർത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവർത്തിക്കുമ്പോൾ അവർ പറയുന്ന നിർദേശം കേൾക്കുകയെന്നത്‌ നമ്മുടെ ഉത്തരവാദിത്തമാണ്‌. ഇനിയുള്ള ദിവസങ്ങൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം. പുറത്തിറങ്ങുന്നവർ സാനിറ്റൈസറും സോപ്പുമുപയോഗിച്ച്‌ കൈ കഴുകുക. പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ്‌ നമുക്ക്‌ ചെയ്യാനുള്ളത്‌. നമ്മൾക്കൊരുമിച്ച്‌ ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം.

 

പ്രധാന വാർത്തകൾ
 Top