25 May Monday

കൊട്ടാരക്കരയിലും ട്രാഫിക് പൊലീസിന് വെള്ള യൂണിഫോം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കൊട്ടാരക്കര
കൊട്ടാരക്കരയിലും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഇനി മുതല്‍ വെള്ള യൂണിഫോമില്‍. 
സംസ്ഥാനത്തെ എല്ലാ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളിലും  ഉദ്യോഗസ്ഥരുടെ യൂണിഫോം വെള്ള ഷർട്ടും കാക്കി പാന്റ്സുമാണ്. കൊട്ടാരക്കരയിൽ  ഇതുവരെ ട്രാഫിക് ഉദ്യോഗസ്ഥർ കാക്കി ഷർട്ടും കാക്കി പാന്റ്‌സും ധരിച്ചാണ് ട്രാഫിക് സേവനമനുഷ്ഠിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞദിവസം മുതൽ കൊട്ടാരക്കര ട്രാഫിക്‌ എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റിലെ എല്ലാ ഉദ്യോഗസ്ഥർക്കും വെള്ള ഷർട്ടും കാക്കി പാന്റ്‌സും കൂടാതെ കടുത്ത  വേനലിനെ പ്രതിരോധിക്കുന്നതിനായി കുടയും സൺഗ്ലാസും അനുവദിച്ചു.
പ്രധാന വാർത്തകൾ
 Top