കൊല്ലം
ഹരിതകർമസേന വഴി മൂന്നുമാസത്തിനിടെ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്കു കൈമാറിയത് 400 ടണ്ണിലേറെ അജൈവ പാഴ്‌വസ്തുക്കൾ.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ഒക്ടോബറിൽ 107.916 ടണ്ണും നവംബറിൽ 95.4327 ടണ്ണും ഡിസംബറിൽ 216.506 ടണ്ണുമാണ് ശേഖരിച്ചത്.
ഡിസംബറിൽ മാത്രം 90 ടൺ തരംതിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ 10.34 ടണ്ണും ലെഗസി മാലിന്യങ്ങൾ 100 ടണ്ണും ചെരുപ്പ്, ബാഗ്, തെർമോക്കോൾ തുടങ്ങിയവ 16 ടണ്ണും കയറ്റി അയച്ചു. 88.25 കിലോഗ്രാം ഇ–- മാലിന്യവും ശേഖരിച്ചു.
കൊല്ലം കോർപറേഷൻ മൂന്നുമാസത്തിനിടെ 30 ടണ്ണിലേറെ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന വഴി ക്ലീൻ കേരള കമ്പനിക്കു കൈമാറിയത്.
ഒക്ടോബറിൽ 16.946 ടണ്ണും നവംബറിൽ 1694 കിലോഗ്രാമും ഡിസംബറിൽ 12.963 ടണ്ണും കൈമാറി. പുനരുപയോഗിക്കാൻ സാധിക്കുന്നവ ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലെ റീ സൈക്ലിങ് കേന്ദ്രങ്ങളിലേക്കും പുനരുപയോഗിക്കാൻ കഴിയാത്തവ സിമന്റ് കമ്പനികളിലേക്കും റോഡ് ടാറിങ്ങിനുമാണ് ക്ലീൻ കേരള കമ്പനി നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..