30 November Monday

മോഷ്‌ടിച്ച റബർ ഷീറ്റ് വിൽക്കാനെത്തിയ ആൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ചടയമംഗലം
മോഷ്ടിച്ച റബർ ഷീറ്റ് വിൽക്കാനെത്തിയ ആളെ കടയുടമ പൊലീസിൽ ഏൽപ്പിച്ചു. ചടയമംഗലം പൂങ്കോട് അജിനാ മൻസിലിൽ ഷാനവാസ് (41)ആണ്‌ പിടിയിലായത്‌. ചടയമംഗലം സ്വദേശിയായ ഇയാൾ അഞ്ചലിലെ കടയിലാണ്‌ റബർഷീറ്റ്‌ വിൽക്കാനെത്തിയത്‌. ഇതിൽ സംശയം തോന്നിയ കടക്കാരൻ പൊലീസില്‍‌ വിവരം അറിയിക്കുകയായിരുന്നു. 
ആൾത്താമസമില്ലാത്ത വീട്ടിൽനിന്നാണ്‌ പ്രതി റബർ ഷീറ്റ് മോഷ്ടിച്ചത്. പരാതിക്കാരൻ സ്ഥിരമായി താക്കോൽകൂട്ടം വയ്ക്കുന്ന സ്ഥലം മനസ്സിലാക്കിയാണ്‌ മോഷണം നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top