24 August Saturday

കടലാക്രമണത്തിന് അല്‍പ്പം ശമനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കടലാക്രമണത്തെ തുടർന്ന്‌ കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ

കരുനാഗപ്പള്ളി 
കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ കടലാക്രമണത്തിന്റെ ശക്തി അല്‍പ്പം കുറഞ്ഞു. വെള്ളിയാഴ്ച തീരദേശറോഡ് തകരുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. പണ്ടാരത്തുരുത്ത് എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം താൽക്കാലികമായി ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിച്ചു. 258 കുടുംബങ്ങളാണ് ക്യാമ്പിലുണ്ടായിരുന്നത‌്. 
264 പുരുഷൻമാരും 272 സ്ത്രീകളും 128 കുട്ടികളെയും ഉൾപ്പെടെ ക്യാമ്പിൽ പ്രവേശിപ്പിച്ചു. ആർ രാമചന്ദ്രൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, തഹസിൽദാർ എൻ സാജിദാബീഗം, വില്ലേജ് ഓഫീസർ അബ്ദുൽ സലാം, പഞ്ചായത്ത് സെക്രട്ടറി ടി ദിലീപ് തുടങ്ങിയവർ ക്യാമ്പിലെത്തി.
പ്രധാന വാർത്തകൾ
 Top