30 July Friday

തലചായ്‌ക്കാൻ തണലൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ഉദ്ഘാടനത്തിനൊരുങ്ങിയ തെക്കുംഭാഗത്ത് സിപിഐ എം നിർമിച്ചു നൽകിയ വീട്

ചവറ
മഴയും വെയിലുമേൽക്കേണ്ട. എട്ട്‌ നിർധന കുടുംബങ്ങൾക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. ചവറ ഏരിയ കമ്മിറ്റിയിലെ എട്ട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് അർഹരായ എട്ട്‌ കുടുംബങ്ങൾക്ക്‌ വീടൊരുക്കിയത്. ചവറ തെക്കുംഭാഗത്ത് പണി പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽദാനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. മറ്റ് ഏഴു വീടുകളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. ടൈൽ പാകി ശുചിമുറി സൗകര്യത്തോടെയാണ്‌ വീടുകളുടെ നിർമാണം. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, സിറ്റൗട്ട്‌ എന്നിവ അടങ്ങുന്നതാണ്‌ വീട്‌.
തെക്കുംഭാഗം നടുവത്തുചേരി തോപ്പിൽ വീട്ടിൽ രാധാകൃഷ്ണനും കുടുംബത്തിനും 400 സ്ക്വയർഫീറ്റ്‌ വീടാണ് നിർമിച്ചുനൽകിയത്. നീണ്ടകര കൈതവന വടക്കതിൽ അശോകകുമാരിക്ക്‌ 450 സ്ക്വയർഫീറ്റിലും വടക്കുംതല മുല്ലക്കേരി വെളുത്തേടത്ത് കിഴക്കതിൽ മുരളീധരൻപിള്ളയ്‌ക്ക്‌ 500 സ്ക്വയർഫീറ്റിലും വീടൊരുങ്ങുന്നു. തേവലക്കര സൗത്തിൽ പാലയ്ക്കൽ കൊയ്‌പ്പള്ളി വടക്കതിൽ റസിയാബീവിക്ക്‌ 560 സ്ക്വയർഫീറ്റിലും തേവലക്കര നോർത്തിൽ മുള്ളിക്കാല പറതറയിൽ ഫസലുദീന്‌ 440 സ്ക്വയർഫീറ്റിലും ചവറ വെസ്റ്റിൽ പുതുക്കാട് തള്ളത്ത് തെക്കതിൽ മോഹനന്‌ 460 സ്ക്വയർഫീറ്റിലും വീടൊരുങ്ങുന്നു. പന്മനയിൽ പോരൂക്കര കുന്നത്തേഴത്ത് ഷഹിനയ്ക്കും പട്ടത്താനം ചാമക്കാല കിഴക്കതിൽ വിദ്യാർഥിയായ ആതിരയ്ക്കും പ്രായമേറിയ മുത്തശ്ശനും മുത്തശ്ശിക്കും അന്തിയുറങ്ങാൻ 510 സ്ക്വയർഫീറ്റിലും വീട്‌ നിർമിക്കുന്നു. വീട് നിർമാണം പൂർത്തിയാക്കി ഉടൻ കൈമാറുമെന്ന് ഏരിയ സെക്രട്ടറി ടി മനോഹരൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top