05 August Thursday

ചാരായവും കോടയും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ശൂരനാട്‌ വടക്ക്‌ പാറപ്പുറം ജങ്‌ഷനിൽനിന്ന്‌ എക്‌സൈസ്‌ പിടികൂടിയ ചാരായവും കോടയും

ശാസ്താംകോട്ട
വാരാന്ത്യ ലോക്ഡൗൺ ദിവസങ്ങളിൽ ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അൻവറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്‌ പാർടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ശൂരനാട് വടക്ക് പാറപ്പുറം ജങ്‌ഷനു സമീപത്തുനിന്ന്‌  വാറ്റും കോടയും പിടികൂടി. അടൂർ പള്ളിക്കൽ ലീലാ ഭവനത്തിൽ സുരേഷിൽ (45) നിന്നാണ് 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും കണ്ടെടുത്തത്.  പട്രോളിങ്‌ പാർടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, അനീഷ്‌കുമാർ, നിഷാദ്, ജിനുതങ്കച്ചൻ,  ഷീബ എന്നിവർ പങ്കെടുത്തു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top