18 August Sunday

ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജിൽ മിന്നല്‍ സന്ദര്‍ശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
തിരുവനന്തപുരം
ആരോഗ്യ മന്ത്രി കെ കെ ശൈലജ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ മിന്നൽ സന്ദർശനം നടത്തി. രോഗികളുടേയും ജീവനക്കാരുടേയും പ്രയാസങ്ങൾ നേരിട്ട് മനസിലാക്കി.ആശുപത്രിയിൽ തിരക്ക‌് കുറയ്ക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദും മന്ത്രിയ‌്ക്കൊപ്പമുണ്ടായിരുന്നു. 
പ്രവേശന കവാടത്തിന് സമീപം പ്രധാന റോഡിനോട് ചേർന്ന‌് സജ്ജമാക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി.നേരത്തെ തന്നെ അത്യാഹിത വിഭാഗത്തിനായി 106 തസ്തികൾ സൃഷ്ടിച്ചിരുന്നു. എയിംസ‌് ഡോക്ടർമാരുടെ സഹകരണത്തോടെ സജ്ജീകരിക്കുന്ന ട്രോമ കെയർ സംവിധാനത്തിനായി അവരുടെ നേതൃത്വത്തിൽ പരിശീലവും നൽകി. പുതിയ അത്യാഹിത വിഭാഗം പ്രവർത്തനസജ്ജമാകുന്നതോടെ രോഗികൾക്ക് വളരെയേറെ ആശ്വാസമാകുമെന്ന‌് മന്ത്രി പറഞ്ഞു
പ്രധാന വാർത്തകൾ
 Top