08 June Thursday

ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല
സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു

കൊല്ലം 
ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു)നേതൃത്വത്തിൽ ജില്ലാ ഓഫീസിനു മുന്നിൽ ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഖാദി മേഖലയിലെ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വർധിപ്പിക്കുക, വേതന സേവന വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന വ്യാപകമായി ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ സത്യഗ്രഹം. തിങ്കൾ  രാവിലെ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി രവീന്ദ്രൻ അധ്യക്ഷനായി. കെ തുളസീധരൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. ലീലാദേവി, പി മനോഹരൻ, ഹരികുമാർ എന്നിവർ നേതൃത്വം നൽകി. 31വരെ സത്യഗ്രഹസമരം തടരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top