19 April Friday

എല്‍ഡിഎഫ് മേഖലാ കൺവൻഷനുകൾ പൂർത്തിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019
കൊട്ടിയം
കൊല്ലം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ വിജയത്തിന് കൊട്ടിയം ഏരിയയിലെ മേഖല തെരഞ്ഞെടുപ്പു കൺവൻഷനുകൾ പൂർത്തിയായി. കൊട്ടിയം മേഖലാ കൺവൻഷൻ എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എ എം ഹാഷിം (പ്രസിഡന്റ‌്), ബി രാജേന്ദ്രൻ (സെക്രട്ടറി), 
മയ്യനാട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. സുരേന്ദ്രൻ (പ്രസിഡന്റ‌്), എ എ അസീസ് (സെക്രട്ടറി), തൃക്കോവിൽവട്ടം ബിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. അഡ്വ. മനോജ് (പ്രസിഡന്റ‌്),  ജോർജ്മാത്യു (സെക്രട്ടറി). 
തഴുത്തലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണികണ്ഠൻപിള്ള (പ്രസിഡന്റ‌്), എൻ സി പിള്ള (സെക്രട്ടറി). 
ആദിച്ചനല്ലൂരിൽ എൻ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. അജയൻ (പ്രസിഡന്റ‌്), എം സുഭാഷ് (സെക്രട്ടറി). നെടുമ്പന നോർത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് എൽ  സജികുമാർ ഉദ്ഘാടനം ചെയ്തു. എസ് അജയകുമാർ (പ്രസിഡന്റ‌്), ജി രാധാകൃഷ്ണപിള്ള (സെക്രട്ടറി), നെടുമ്പന സൗത്തിൽ  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. സി ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ‌്), മുജീബ്റഹ്മാൻ (സെക്രട്ടറി).
പരവൂർ ടൗൺ മേഖലാ കൺവൻഷൻ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. കെ ആർ അജിത‌് അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കെ പി കുറുപ്പ്, ഏരിയ സെക്രട്ടറി കെ സേതുമാധവൻ, എസ് ശ്രീലാൽ, എൻ സദാനന്ദൻപിള്ള, എ സഫറുള്ള, ബി സോമൻപിള്ള, കെ കെ സുരേന്ദ്രൻ, അനിൽ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
വാളത്തുങ്കൽ മേഖലാ കൺവൻഷൻ  ബിഎസ്എ ഓഡിറ്റോറിയത്തിൽ  സിപിഐ സംസ്ഥാന കമ്മിറ്റിഅംഗം ജി ലാലു ഉദ്ഘാടനംചെയ്തു. കെ പി പ്രകാശ് അധ്യക്ഷനായി. 
എക്സ് ഏണസ്റ്റ്, എം നൗഷാദ്, രാജൻ, സവാദ്, ഷജഹാൻ, കൗൺസിലർ ഗിരിജാകുമാരി എന്നിവർ സംസാരിച്ചു. വി പത്മനാഭൻ സ്വാഗതം പറഞ്ഞു. 
പേരയം മേഖലാ  കൺവൻഷൻ സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ‌്ഘാടനംചെയ്തു. വി ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മറ്റി അംഗം സി ബാൾഡുവിൻ, ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ, ഷാജി വട്ടത്തറ, ജി ഗോപിലാൽ, ബെനഡിക്ട് ബെഞ്ചമിൻ, എസ് ശ്യാം എന്നിവർ സംസാരിച്ചു.
പെരിനാട് വെസ്റ്റ് മേഖലാ കൺവൻഷൻ ചെറുമൂട്ടിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ‌്ഘാടനം ചെയ്തു. ആർ നൗഷാദ് അധ്യക്ഷനായി. ജി ബാബു, എസ് എൽ സജികുമാർ, എൻ സന്തോഷ്, എൽ അനിൽ, മുളവന രാജേന്ദ്രൻ, സിന്ധുമോഹൻ, എസ് ശ്രീദേവി, ബി ബൈജു, വി മനോജ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top