21 November Thursday
കർഷകസംഘം കടയ്ക്കൽ ഏരിയ സമ്മേളനം ഇന്ന്‌

കാർഷിക ശിൽപ്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
 
കടയ്ക്കൽ
കേരള കർഷകസംഘം കടയ്ക്കൽ ഏരിയ സമ്മേളനം ഞായറാഴ്‌ച രാവിലെ 10ന് സി ആർ മധു നഗറിൽ (കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാൾ) നടക്കും. സമ്മേളനത്തോട്‌ അനുബന്ധിച്ച് മതിര വില്ലേജ് കമ്മിറ്റി നടപ്പിലാക്കുന്ന പച്ചക്കറി സ്വയംപര്യാപ്ത കുടുംബം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക ശിൽപ്പശാല  മതിര എൽപി സ്കൂളിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു അധ്യക്ഷനായി. 
കേരള കാർഷിക സർവകലാശാല ടെക്നിക്കൽ ഓഫീസർ കെ എസ്‌ ഹിരോഷ്കുകുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, കർഷകസംഘം ഏരിയ സെക്രട്ടറി ബി  ശിവദാസൻപിള്ള, പ്രസിഡന്റ് വി സുബ്ബലാൽ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ ശ്രീകുമാർ, ലോക്കൽ സെക്രട്ടറിമാരായ വി പ്രഭാകരൻപിള്ള, രാമചന്ദ്രൻ,പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കോട്ടപ്പുറംശശി, കൃഷി ഓഫീസർ കെ ജി കിരൺ എന്നിവർ സംസാരിച്ചു. 
കർഷകസംഘം വില്ലേജ് സെക്രട്ടറി വി ഷാജി സ്വാഗതവും പ്രസിഡന്റ് വി എം രവീന്ദ്രൻ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ കെ പ്രഭാകരൻനായർ, എൻ എസ് ഷീന എന്നിവർ മോഡറേറ്റർമാരായി.  
പ്രധാന വാർത്തകൾ
 Top