24 October Thursday
കോൺക്ലേവിന്‌ ഇന്നു തുടക്കം

കൊല്ലം മാറും കാലത്തിനൊപ്പം

സ്വന്തം ലേഖകന്‍Updated: Friday Sep 20, 2019

  

 
കൊല്ലം
നഗരത്തിന്‌ ആധുനിക മുഖം നൽകാൻ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊല്ലം നഗരസഭ സംഘടിപ്പിക്കുന്ന അർബൻ കോൺക്ലേവ് വെള്ളിയാഴ്‌ച തുടങ്ങും. ഹോട്ടൽ റാവിസിലാണ് ത്രിദിന കോൺക്ലേവ്. 
ന്യൂഡൽഹി കോർപറേഷനാണ് ഇത്തരമൊരു സംരംഭം മുമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ചരിത്രസൂക്ഷിപ്പുകളെ നിലനിർത്തി കൊല്ലത്തെ കാലത്തിനൊത്ത്‌ മാറ്റാൻ സമഗ്രപദ്ധതി തയ്യാറാക്കുകയാണ്‌ ലക്ഷ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈൻസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ്‌ സംഘാടനം.  
ജനപ്രതിനിധികൾ, നഗരാസൂത്രണ വിദഗ്‌ധർ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ–- അന്തർദേശീയ തലങ്ങളിലുള്ള  300ൽപ്പരം രൂപകൽപ്പനാ വിദഗ്ധർ കോൺക്ലേവിനെത്തും.  25 വർഷത്തിനപ്പുറം കൊല്ലം എങ്ങനെ ആയിരിക്കണമെന്ന രൂപരേഖ 
തയ്യാറാക്കും.  
വിദ്യാഭ്യാസം,തൊഴിൽ, ടൂറിസം, ഐടി മേഖലകളിൽ പുത്തൻ വികസനമാതൃക ആവശ്യമാണ്‌. കൊല്ലം ടെക്‌നോപാർക്ക്‌ തുടങ്ങിയെങ്കിലും പുരോഗതിയില്ല.  മത്സ്യം, കശുവണ്ടി, കരിമണൽ, കയർ, കാർഷിക മേഖലകൾ  വികസിക്കേണ്ടതുണ്ട്‌. ജില്ലയുടെ സാംസ്കാരിക പാരമ്പര്യവും ചരിത്രവും പ്രതിഫലിക്കുന്ന അടിസ്ഥാനസൗകര്യ വികസനമാണ്‌ 
നടപ്പാക്കുക. 
ദുരന്തനിവാരണ സംവിധാനങ്ങൾ, മെച്ചപ്പെട്ട നഗരഭരണം, ടൂറിസം രംഗത്ത്‌ കൂടുതൽ അടിസ്ഥാന സൗകര്യം,  മാലിന്യ സംസ്‌കരണം, ഗതാഗത ക്രമീകരണം എന്നിവ മുൻനിർത്തിയായിരിക്കും മാസ്റ്റർ പ്ലാൻ 
തയ്യാറാക്കുക.

 

പ്രധാന വാർത്തകൾ
 Top