18 November Monday

പ്രസവവാർഡിനു സമീപം അനധികൃതമായി വളർന്ന ‘നവജാതൻ’ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കൊട്ടാരക്കര
കൊട്ടാരക്കര താലൂക്കാശുപത്രിയിലെ പ്രസവ വാർഡിന്‌ സമീപം അനധികൃതമായി വളർന്ന നവജാതനെ എക്‌സൈസ്‌ പടികൂടി. പക്ഷേ കക്ഷി കഞ്ചാവു  ചെടിയാണെന്ന്‌ മാത്രം.കണ്ടെത്തിയ ചെടിയ്‌ക്ക്‌ 60 സെന്റീമീറ്റർ ഉയരവും രണ്ടു മാസം പ്രായവുമുണ്ട്‌.  സംശയം തോന്നിയവരിലൊരാൾ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ എക്‌സ്‌സൈസ്‌ സംഘമാണ്‌  ‘നവജാതനെ’ കസ്‌റ്റഡിയിലെടുത്തത്‌. ആരെങ്കിലും വളർത്തിയതാണോയെന്നതിന്‌ തെളിവില്ല. സ്വാഭാവികമായി വളർന്നതാകാമെന്നാണ്‌ കണക്കുകൂട്ടൽ.വാർഡിന്‌  പരിസരത്ത്‌ മറ്റ്‌ ചെടികൾ ഉണ്ടോയെന്ന്‌ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. 
 കൊല്ലം എക്സൈസ് ഇന്റലിജൻസും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡുമാണ്‌ പരിശോധന നടത്തിയത്‌.   തെരച്ചിലിന്‌ സ്പെഷ്യൽ സ്‌ക്വാഡ്  ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, പ്രിവന്റീവ്ഓഫീസർ നിഷാദ്, ദിലീപ്, ഷിഹാബുദീൻ, ഷെഹർഷാ, റെജി, സിവിൽ എക്സൈസ്ഓഫീസർമാരായ ശരത്, മനു കെ മണി, ശ്രീനാഥ്  എന്നിവർ  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top