03 August Tuesday

കോവിഡ് കെയർ സെന്ററുകളിൽ 
അക്ഷരസ്പർശവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ചിറക്കര കരുതല്‍വാസകേന്ദ്രത്തില്‍ അക്ഷരസ്പർശം ലൈബ്രറി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം കെ എസ് ബിനു ഉദ്ഘാടനംചെയ്യുന്നു

ചാത്തന്നൂർ
ജില്ലയിലെ ഒന്നാംതല കേവിഡ് ചികിത്സാകേന്ദ്രത്തിലും കരുതല്‍വാസ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ വായനദിനത്തിൽ ലൈബ്രറികൾ ആരംഭിച്ചു. അക്ഷരസ്പർശം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിറക്കര കരുതല്‍വാസ കേന്ദ്രത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം കെ എസ് ബിനു പഞ്ചായത്ത് പ്രസിഡന്റ്‌ സി സുശീലാദേവിയ്ക്ക് പുസ്തകം കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എം ഹരികൃഷ്ണൻ, ട്രഷറർ യു എസ് ഉല്ലാസ് കൃഷ്ണൻ, മേഖലാ സെക്രട്ടറി എൽ എസ് ദീപക്, പ്രസിഡന്റ്‌ പ്രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്അംഗം എൻ ശർമ, സിപിഐ എം ലോക്കൽ കമ്മിറ്റിഅംഗം ബി സുദർശനൻപിള്ള എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ചിറക്കര മേഖലാ കമ്മിറ്റിയാണ് പുസ്തകം ശേഖരിച്ചത്.
പരവൂർ മുനിസിപ്പാലിറ്റിയിലെ സിഎഫ്എൽടിസിയിലേക്ക്‌ നെടുങ്ങോലം മേഖലാ കമ്മിറ്റി സ്വരൂപിച്ച പുസ്തകം ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എം ഹരികൃഷ്ണൻ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി അംബികയ്ക്ക് കൈമാറി. സിപിഐ എം നെടുങ്ങോലം ലോക്കൽ സെക്രട്ടറി ജെ ജയലാൽ ഉണ്ണിത്താൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആർ രഞ്ജിത്, രമ്യാനാഥ്, യു എസ് രാഹുൽ, രാജേഷ്, കൗൺസിലർ മഞ്ജു വിജയചന്ദ്രൻ, ശരത് എന്നിവർ പങ്കെടുത്തു.
പൂതക്കുളം ഒന്നാംതല കേവിഡ് ചികിത്സാകേന്ദ്രത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി എ എസ് ശ്രീജിത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബൈജുവിന് പുസ്തകം നൽകി. ഡിവൈഎഫ്ഐ പൂതക്കുളം നോർത്ത് മേഖല, പ്രസിഡന്റ്‌ അഭിജിത്, സെക്രട്ടറി ശരൺ, സൗത്ത് മേഖലാ പ്രസിഡന്റ്‌ റോമിയോ, സെക്രട്ടറി ലിബിൻലാൽ, ബ്ലോക്ക്‌ കമ്മിറ്റിഅംഗം സൗമ്യ എന്നിവർ പങ്കെടുത്തു. 
കല്ലുവാതുക്കൽ കരുതല്‍വാസ കേന്ദ്രത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എസ് ശരത് അക്ഷരസ്പർശം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌അംഗം മേഴ്‌സി, ഡിവൈഎഫ്ഐ കല്ലുവാതുക്കൽ മേഖലാ സെക്രട്ടറി ആദർശ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അനന്ദു എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ കല്ലുവാതുക്കൽ, പാരിപ്പള്ളി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പുസ്തകം ശേഖരിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top