16 July Tuesday

ഇടതുപക്ഷം ഇന്ത്യയുടെ കാവൽ: പന്ന്യൻ രവീന്ദ്രൻt

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

കൊട്ടാരക്കര
ഇടതുപക്ഷം മതേതര ഇന്ത്യയുടെ കാവലെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽഡിഎഫ് മാവേലിക്കര മണ്ഡലം സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൂവറ്റൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു പന്ന്യൻ. ബിജെപി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു. 
അധികാരത്തിൽ തിരിച്ചുവരില്ലെന്ന് അറിഞ്ഞുകൊണ്ടാണ് നരേന്ദ്രമോഡി പൊതുഖജനാവ് ധൂർത്തടിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദേശീയ ബദലിന്റെ ശക്തി കുറയ്ക്കും. ഇടതുപക്ഷത്തിന് മുഖ്യപങ്കുള്ള ദേശീയ ബദൽ അധികാരത്തിൽ വരുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. അഡ്വ. പി ടി ഇന്ദുകുമാർ അധ്യക്ഷനായി. എസ് എ രഞ്ജിത് സ്വാഗതം പറഞ്ഞു. പി എ എബ്രഹാം, അഡ്വ. വി രവീന്ദ്രൻനായർ, കെ എസ് ഇന്ദുശേഖരൻനായർ, എ മന്മഥൻനായർ, ആറ്റുവാശേരി അജി, എ അജി, ആർ രാജേഷ്, ജി സരസ്വതി, പൂവറ്റൂർ സുരേന്ദ്രൻ, സുദർശനൻ, ജി മാധവൻനായർ, എസ് വിനോദ്കുമാർ, ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top