22 August Thursday

ആർഎസ്‌പി മോഡിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

കൊല്ലം
ബിജെപിക്കും മോഡിക്കുമെതിരെ ശബ്ദിക്കാത്ത പ്രേമചന്ദ്രന്റെ നിലപാട് തന്നെയാണോ ആർഎസ്‌പി നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ആർഎസ്‌പി ലെനിനിസ്റ്റ് ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. 
രാഷ്ട്രീയ മൂല്യങ്ങളും ഇടതുപക്ഷ സ്വഭാവവും നഷ്ടപ്പെട്ട് രാഷ്ട്രീയ നെറികേടിന് ഒപ്പം നിന്ന പ്രേമചന്ദ്രന്റെ പാർലമെന്ററി വ്യാമോഹം ആർഎസ്‌പിയുടെ വിശ്വാസ്യതയും രാഷ്ട്രീയ പൈതൃകവും ഇല്ലായ്മചെയ്തു. ഒരു നേതാവിന്റെ സ്ഥാനലബ്ധിക്കു വേണ്ടി പാർടിയെ ബലി കൊടുക്കുകയും ശിഥിലമാക്കുകയും ചെയ്യുകയാണ് നേതൃത്വം ചെയ്തതെന്നും യോഗം ചൂണ്ടിക്കാട്ടി. 
എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കും. സംസ്ഥാന സെക്രട്ടറി പി ടി ശ്രീകുമാർ യോഗം ഉദ്ഘാടനംചെയ്തു. അഡ്വ. പി കെ ബാബു അധ്യക്ഷനായി. മങ്ങാട് രാജു, ടി എസ് രാധാകൃഷ്ണൻ, അനിൽ പടപ്പക്കര, ശ്രീകുമാർ ആരണ്യകം, ചിറ്റക്കാട്ട് ശ്രീരാജ്, പീതാംബരൻ, കൃഷ്ണകുമാർ, ഉണ്ണി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top