19 April Friday

എൽഡിഎഫ് മേഖലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019
അഞ്ചൽ 
എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ വിജയത്തിനായി അഞ്ചൽ ഈസ്റ്റ് മേഖലാ കൺവൻഷൻ ചേർന്നു. എൽഡിഎഫ് ജില്ലാകൺവീനർ എൻ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. സുജേഷ് അധ്യക്ഷനായി. എസ് ബൈജു സ്വാഗതം പറഞ്ഞു. കെ ബാബുപണിക്കർ, കെ എൻ വാസവൻ, വി എസ് സതീഷ്,  രഞ്ജുസുരേഷ്, സുജാചന്ദ്രബാബു, ലെനുജമാൽ എന്നിവർ സംസാരിച്ചു. 301അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: വി വൈ വർഗീസ് (പ്രസിഡന്റ്), എസ് ബൈജു(സെക്രട്ടറി). ആയൂർ മേഖലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജി എസ് അജയകുമാർ അധ്യക്ഷനായി. 
എസ് രാജേന്ദ്രൻപിള്ള സ്വാഗതം പറഞ്ഞു. പി എസ് സുപാൽ, അഡ്വ. വി രവീന്ദ്രനാഥ്, കെ സി ജോസ് , അഡ്വ. ആർ സജിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി എസ് അജയകുമാർ (പ്രസിഡന്റ്), എസ് രാജേന്ദ്രൻപിള്ള (സെക്രട്ടറി). കുളത്തൂപ്പുഴ മേഖലാ കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്തു. കെ അനിൽകുമാർ അധ്യക്ഷനായി. എസ് ഗോപകുമാർ സ്വാഗതം പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ ലിജു ജമാൽ, പി അനിൽകുമാർ, പി ലൈലാബീവി, കുട്ടൻപിള്ള, ബി രാജീവ്, വി ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: പി അനിൽകുമാർ (പ്രസിഡന്റ്), എസ് ഗോപകുമാർ (സെക്രട്ടറി).
കൊട്ടാരക്കര
കൊട്ടാരക്കര മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് മേഖലാ കൺവൻഷനുകൾ പൂർത്തിയായി. കൺവൻഷനുകളിലെ വൻജനകീയ പങ്കാളിത്തം ആവേശമായി. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ വിജയം ഉറപ്പിക്കുന്നതായി. ചിറ്റയം രണ്ടുതവണ മണ്ഡലത്തിൽ പര്യടനം നടത്തുകയും വോട്ടർമാരുമായി സംവദിക്കുകയുംചെയ്തു. ബൂത്ത് കൺവൻഷനുകളും കുടുംബ യോഗങ്ങളും തുടങ്ങി. 
 സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എൽഡിഎഫ് കുളക്കട  മേഖലാ കൺവൻഷൻ ഉദ്ഘാടനംചെയ്തു. അഡ്വ. പി ടി ഇന്ദുകുമാർ അധ്യക്ഷനായി. എസ് രഞ്ജിത് സ്വാഗതം പറഞ്ഞു. പി അയിഷാപോറ്റി എംഎൽഎ, ആർ രാജേഷ്, സി തുളസീധരൻ, പൂവറ്റൂർ സുരേന്ദ്രൻ, സദാനന്ദൻ, കെ ചന്ദ്രകുമാരി, എസ് സുജിത്കുമാർ, പി ഷാജി, കെ തുളസീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. പി ടി ഇന്ദുകുമാർ ( പ്രസിഡന്റ‌്), എസ് രഞ്ജിത് (സെക്രട്ടറി).
  ഉമ്മന്നൂർ മേഖലാ കൺവൻഷൻ സിപിഐ  ജില്ലാ എക്സിക്യൂട്ടീവ‌് അംഗം കെ എസ് ഇന്ദുശേഖരൻനായർ ഉദ്ഘാടനംചെയ്തു. രവിനാഥൻപിള്ള അധ്യക്ഷനായി. എ നവാസ് സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി സുന്ദരേശൻ, സുനിൽ ടി ഡാനിയേൽ, മുരളീധരൻ ഉണ്ണിത്താൻ, എ അജികുമാർ, എം ആർ ശ്രീജിത്ഘോഷ്, പി വാസുദേവൻപിള്ള, ജയശ്രീ,  ചന്ദ്രശേഖരൻനായർ, പുരുഷോത്തമൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം രവിനാഥൻ പിള്ള (പ്രസിഡന്റ‌്), സുനിൽ ടി ഡാനിയേൽ, ഉമ്മന്നൂർ രാജശേഖൻ, പ്രൊഫ. കെ ഡാനിയേൽകുട്ടി,  ജയകുമാർ, ചന്ദ്രശേഖരൻ നായർ (വൈസ് പ്രസിഡന്റുമാർ), എ നവാസ് (സെക്രട്ടറി), എം ആർ ശ്രീജിത് ഘോഷ്, ആർ ബാലചന്ദ്രൻപിള്ള,  ജയശ്രീ വാസുദേവൻപിള്ള,  ബെൻസൻ താമരക്കുളം, ബിന്ദു പ്രകാശ്(ജോയിന്റ‌് സെക്രട്ടറിമാർ).
 തൃക്കണ്ണമംഗൽ മേഖലാ കൺവൻഷൻ കേരള കോൺഗ്രസ‌് (ബി) നേതാവ് ജേക്കബ‌് വർഗീസ് വടക്കടത്ത് ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ സി മുകേഷ് അധ്യക്ഷനായി. പി അയിഷാപോറ്റി എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ, ജി സുന്ദരേശൻ, എസ് ആർ രമേശ്, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, സിഐടിയു ഏരിയ സെക്രട്ടറി എം ബാബു, ഡി രാമകൃഷ്ണപിള്ള, മുനിസിപ്പൽ ചെയർപേഴ്സൺ ബി ശ്യാമളയമ്മ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കൃഷ്ണൻകുട്ടി നായർ, ഒ ബേബി, ഗോപാലകൃഷ്ണപിള്ള, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി മുകേഷ് (പ്രസിഡന്റ്), ഡി രാമകൃഷ്ണപിള്ള (സെക്രട്ടറി).
മാവടി മേഖലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം ജോർജ‌് മാത്യു ഉദ്ഘാടനംചെയ്തു.  ജി മാധവൻനായർ അധ്യക്ഷനായി. എ അജി സ്വാഗതം പറഞ്ഞു.  മുല്ലക്കര രത്നാകരൻ,  എ മൻമഥൻനായർ, എൻ ബേബി, ടി സുനിൽകുമാർ, പെരുംകുളം രാജീവ്, സുദർശനൻ, എസ് വിനോദ്കുമാർ, ഡി എസ് സുനിൽ, ജി സരസ്വതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ അജി (പ്രസിഡന്റ്), അജി ആറ്റുവാശ്ശേരി, സുദർശനൻ( വൈസ് പ്രസിഡന്റുമാർ), ടി സുനിൽകുമാർ(സെക്രട്ടറി), ജി ശശിധരൻ പിള്ള, പി പ്രവീൺ (ജോയിന്റ‌് സെക്രട്ടറിമാർ).  
കൊട്ടാരക്കര മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺസ‌് (ബി) ജില്ലാ പ്രസിഡന്റ‌് എ ഷാജു ഉദ‌്ഘാടനംചെയ്തു. എസ് ആർ രമേശ് അധ്യക്ഷനായി. അഡ്വ. കെ ഉണ്ണിക്കൃഷ്ണമേനോൻ സ്വാഗതം പറഞ്ഞു. പി അയിഷാപോറ്റി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി രവീന്ദ്രൻ നായർ, എ എസ് ഷാജി, സി മുകേഷ്, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സി ആർ രാമവർമ, ചന്ദ്രഹാസൻ, ഡി രാമകൃഷ്ണപിള്ള, എം സുരേന്ദ്രൻ ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:  -എസ് ആർ രമേശ് (പ്രസിഡന്റ്) അഡ്വ. കെ ഉണ്ണിക്കൃഷ്ണമേനോൻ (സെക്രട്ടറി).
പ്രധാന വാർത്തകൾ
 Top