04 April Saturday
മണ്ണെടുപ്പു ജോലി ലഭിച്ചില്ല

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
ചടയമംഗലം
ജെസിബി ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു ജെസിബി ഡ്രൈവറായ യുവാവ്‌ പിടിയിൽ. കാരാളികോണം ഈട്ടിപൊയ്കയിൽ വീട്ടിൽ  സുധീി (38)നെയാണ്‌ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ജെസിബി ഡ്രൈവറാണ്‌. 
കാരാളികോണം സ്വദേശി അർഷാദ് ഖാൻ (28) ആണ്‌ ആക്രമണത്തിന്‌ ഇരയായത്‌. സമീപത്തെ പുരയിടത്തിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്ന വിവരം അറിഞ്ഞ് സുധീർ ഉടമസ്ഥനെ സമീപിച്ച് ജോലി ആവശ്യപ്പെട്ടു. എന്നാൽ, പുരയിടം ഉടമസ്ഥൻ മണ്ണെടുക്കുന്ന ജോലി അർഷാദിനാണ് നൽകിയത്. ഇതിൽ പ്രകോപിതനായ സുധീർ  അൻഷാദിനെ ആയുധവുമായി ആക്രമിക്കുകയായിരുന്നു. 
തുടർന്ന്‌ ഒളിവിൽ പോയ യുവാവിനെ   ചടയമംഗലം എസ്‌ഐ ശ്യാംലാല്‍, എഎസ്ഐമാരായ പത്മകുമാർ,  സെൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top