08 December Thursday

വെളിയം ഭാര്‍​ഗവനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച വെളിയം ഭാർഗവൻ അനുസ്‌മരണ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം മുല്ലക്കര രത്നാകരൻ 
ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
സിപിഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച വെളിയം ഭാർഗവൻ അനുസ്‌മരണ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം മുല്ലക്കര രത്നാകരൻ ഉദ്‌ഘാടനംചെയ്‌തു. ജീവിതത്തിലും പ്രവൃത്തിയിലും ബൗദ്ധികദാർശനികത സൂക്ഷിച്ച നേതാവായിരുന്നു വെളിയം ഭാർഗവനെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. 
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹനൻ, ദേശീയ കൗൺസിൽ അംഗം എൻ അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ രാമചന്ദ്രൻ, ജി ലാലു, ആർ വിജയകുമാർ, ജി എസ് ജയലാൽ എംഎൽഎ, എ രാജീവ്, എ ബിജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top