31 October Saturday

22ന്റെ ബഹുജന കൂട്ടായ്മ വിജയിപ്പിക്കുക-: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കൊല്ലം
അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ 22ന് രാജ്യവ്യാപകമായി സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന്‌ ജില്ലാസെക്രട്ടറി എസ്‌ സുദേവൻ പ്രസ്താവനയിൽ അഭ്യർഥിച്ചു. ചിന്നക്കട ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പകൽ 10.30 മുതലാണ് ബഹുജന കൂട്ടായ്മ.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. 
കോവിഡ് വ്യാപനം കണക്കിലെടുത്ത് ആദായനികുതി പരിധിക്കു പുറത്തുള്ള എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ അടുത്ത ആറുമാസത്തേക്ക് ഓരോ മാസവും 7500 രൂപ വീതം നൽകുക, ആവശ്യക്കാരായ എല്ലാവർക്കും ഓരോ മാസവും 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പ്രതിവർഷം 200 തൊഴിൽദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കുക, എല്ലാ തൊഴിൽരഹിതർക്കും വേതനം നൽകുക, എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും നീക്കങ്ങളെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top