31 October Saturday

മന്ത്രി എ കെ ബാലനെതിരെ ആക്രമണം: വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ചവറ
മന്ത്രി എ കെ ബാലനെ അപായപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ ചവറയിൽ സിപിഐ എം  പ്രകടനവും യോഗവും സംഘടിപ്പിച്ചു.
സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ് സ്റ്റാന്റിൽനിന്ന് ആരംഭിച്ച പ്രകടനം നല്ലേഴ‌ത്തുമുക്ക് വഴി ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി ടി മനോഹരൻ ഉദ്ഘാടനം ചെയ്തു. ജെ ജോയി അധ്യക്ഷനായി. കെ സുരേഷ്ബാബു, അശോകൻ, വിജയധരൻപിള്ള, രഘുവരൻ, ലോയിഡ്, സൂരജ് എന്നിവർ സംസാരിച്ചു. 
പന്മനയിൽ ടൈറ്റാനിയം ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം പുത്തൻചന്തയിൽ സമാപിച്ചു. യോഗം ഏരിയ കമ്മിറ്റിഅംഗം ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ആർ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. എസ് ശശിവർണൻ, പി കെ ഗോപാലകൃഷ്ണൻ, മനീഷ്, കമലാധരൻ, വി അയ്യപ്പൻപിള്ള, ടി കെ ശങ്കരൻ, ജി ശശികുമാർ,  സിനോജ് എന്നിവർ സംസാരിച്ചു. 
തേവലക്കര സൗത്തിൽ കൂഴംകുളത്ത് നിന്നാരംഭിച്ച പ്രകടനം കുന്നേൽ മുക്കിൽ സമാപിച്ചു. യോഗം ഏരിയ കമ്മിറ്റിഅംഗം കെ മോഹനക്കുട്ടൻ ഉദ്ഘാടനംചെയ്തു. എസ് അനിൽ അധ്യക്ഷനായി. കെ മനോഹരൻ, മോഹനചന്ദ്രൻപിള്ള, ജി ജയകുമാർ, ഹാഷിം എന്നിവർ സംസാരിച്ചു. തേവലക്കര നോർത്തിൽ പടപ്പനാലിൽ നിന്നാരംഭിച്ച പ്രകടനം ചേനങ്കര മുക്കിൽ സമാപിച്ചു. യോഗം ലോക്കൽ സെക്രട്ടറി വി മധു ഉദ്ഘാടനംചെയ്തു. വി അനിൽ, ഷിജിൻ ജോൺ, നിസാർ, അജയകുമാർ, ശ്രീകുമാർ, മുരളീധരൻപിള്ള, ജോയി, രതീഷ്, ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. 
ചവറ ഈസ്റ്റിൽ പയ്യലക്കാവിൽ നിന്നാരംഭിച്ച പ്രകടനം തട്ടാശേരിയിൽ സമാപിച്ചു. യോഗം ലോക്കൽ സെക്രട്ടറി എൻ വിക്രമക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡി മന്മഥൻ അധ്യക്ഷനായി. പി സോമരാജൻപിള്ള, സി രതീഷ്, റിയാദ്, സംജിത്ത്, ശശികുമാർ എന്നിവർ സംസാരിച്ചു. 
നീണ്ടകരയിൽ എഎംസി ജങ്‌ഷനിൽ സമാപിച്ച പ്രകടനം ലോക്കൽ സെക്രട്ടറി പി ആർ രജിത് ഉദ്ഘാടനംചെയ്തു.  ലതീഷൻ അധ്യക്ഷനായി. ബേബി രാജൻ, സുഭഗൻ, അശോകൻ എന്നിവർ സംസാരിച്ചു.  
വടക്കുംതലയിൽ നടന്ന പ്രകടനം ലോക്കൽ സെക്രട്ടറി എൽ വിജയൻനായർ ഉദ്ഘാടനം ചെയ്തു.  ജെ അനിൽ, സലാം പണിക്കത്ത്, കെ എ നിയാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top