30 October Friday

എംഎൽഎയ്‌ക്കെതിരെ അധിക്ഷേപം: എൽഡിഎഫ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ശാസ്താംകോട്ട
കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കോൺഗ്രസുകാർ‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ശാസ്താംകോട്ടയിൽ ധർണ നടത്തി. കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മണ്ഡലം പ്രസിഡന്റ്‌ എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. സെക്രട്ടറി കെ ശിവശങ്കരൻനായർ സ്വാഗതം പറഞ്ഞു. നേതാക്കളായ പി കെ ഗോപൻ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, സി കെ ഗോപി, പി ബി സത്യദേവൻ, ആർ എസ് അനിൽ, ടി അനിൽ, ജി തുളസീധരൻപിള്ള, സാബു ചക്കുവള്ളി, ആർതർ ലോറൻസ്, ഡി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top