31 July Saturday

മഴയിൽ വീട് തകർന്നു; ഒരാൾക്കു പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് ബ്ലോക്ക് നമ്പർ 47ൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്ന നിലയിൽ

അഞ്ചൽ 
കനത്ത മഴയിൽ മേൽക്കൂര തകർന്ന്‌ ഒരാൾക്കു പരിക്ക്. കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് ബ്ലോക്ക് നമ്പർ 47ൽ ലക്ഷ്മിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഈസമയം മുറിയിൽ ഉറങ്ങുകയായിരുന്ന ചെറുമകൻ അനന്ദുവിനാണ് പരിക്കേറ്റത്. ശബ്ദംകേട്ട് എത്തിയവർ ഓട് നീക്കംചെയ്ത് അനന്ദുവിനെ പുറത്തെടുത്തു. കാലിനും തലയ്ക്കും പരിക്കേറ്റ അനന്ദുവിനെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. വീടിന്റെ മറ്റു ഭാഗങ്ങൾ അപകടാവസ്ഥയിലാണ്. ഏതു നിമിഷവും നിലം പൊത്തിയേക്കാമെന്ന നിലയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top