19 June Wednesday

ഹർത്താൽ ദിനത്തിലും രോഗികൾക്ക‌് ആശ്വാസമായി ‘ഹൃദയസ‌്പർശം’

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

 

കൊല്ലം 
ഹർത്താൽ ദിനത്തിലും ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി ഡിവൈഎഫ‌്ഐ പ്രവർത്തകർ.  ഹർത്താലിനെ തുടർന്ന‌് ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ ഭക്ഷണ വിതരണം അശരണരായ രോഗികൾക്ക‌ും കൂട്ടിരിപ്പുകാർക്കും ഏറെ സഹായകമായി. ‘ജീവന് രക്തം, വിശപ്പിന് ഭക്ഷണം’ എന്ന സന്ദേശവുമായി ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയിൽ നടത്തിവരുന്ന ‘ഹൃദയസ്പർശം’  ഉച്ച ഭക്ഷണ വിതരണം തിങ്കളാഴ്ച  713 ദിവസം പിന്നിട്ടു. കിളികൊല്ലൂർ മേഖലാ കമ്മിറ്റിയാണ് തിങ്കളാഴ്ച 2500  ഭക്ഷണപ്പൊതി എത്തിച്ചത്. യുവനടനും എം മുകേഷ് എംഎൽഎയുടെ മകനുമായ   ശ്രാവൺ മുകേഷ്  ഭക്ഷണ വിതരണം നിർവഹിച്ചു.  യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റൻ  പി കെ സുധീർ,  നാസിമുദീൻ, മനു എസ‌് ദാസ്, അഭിമന്യു, ടിറ്റു, ജെ പ്രസാദ്, സിപിഐ എം ലോക്കൽ സെക്രട്ടറി റാഫി, ഷമീർ, റിയാസ് എന്നിവർ നേതൃത്വം നൽകി. ‘ജീവന് രക്തം’ ക്യാമ്പയിനിലൂടെ കൂടുതൽ രക്തം നൽകിയ ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റിക്ക‌് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top