04 December Saturday

മൂന്നാൾ ഉയരത്തിൽ വെള്ളം; മുത്തുവിന്റെ ജീവൻ നീന്തിയെടുത്ത്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

പൊലീസ് മുത്തുവിനെ രക്ഷപ്പെടുത്തുന്നു

അഞ്ചൽ 

അഞ്ചൽ തഴമേൽ പറയാൻ മൂല തോടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ മൂന്നാൾ പൊക്കത്തിൽ വെള്ളക്കെട്ടിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ അഞ്ചൽ പൊലീസ് രക്ഷപ്പെടുത്തി. റബർ മരത്തിൽ കെട്ടിപ്പിടിച്ച് ജീവനുവേണ്ടി നിലവിളിച്ച നാഗർകോവിൽ സ്വദേശി മുത്തുവിനാണ്‌ പൊലീസ്‌ രക്ഷയായത്‌. 

വെള്ളത്തിൽ ഒഴുകി വരുന്ന ആക്രിയെടുക്കാനാണ്‌ ഇയാൾ സ്ഥലത്തെത്തിയത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന്‌ അഞ്ചൽ പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാൽ, അഗ്നിരക്ഷാസേനയെ കാത്തുനിൽക്കാതെ നാട്ടുകാരടെ സഹായത്തോടെ അഞ്ചൽ പൊലീസ് വെള്ളത്തിൽ ചാടുകയായിരിന്നു. കയർകെട്ടി അതിസാഹസികമായാണ് മുത്തുവിനെ രക്ഷിച്ചത്‌. 

എസ്ഐ ഷാജഹാന്റെ നേതൃത്വത്തിൽ ഷംനാദ്, നിഖിൽ, ശ്രീക്കുട്ടൻ, ഹോം ഗാർഡ്‌ സന്തോഷ് എന്നിവരാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top