22 October Thursday

ഉറങ്ങിക്കിടന്ന മകനെ കുളത്തിലെറിയാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

മുഹമ്മദ്‌ ഇസ്‌മയിൽ

ചടയമം​ഗലം
ഉറങ്ങിക്കിടന്ന ഒരുവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ്‌ പിടിയിൽ. എലിക്കുന്നാംമുകൾ താഹാ മൻസിലിൽ മുഹമ്മദ് ഇസ്മായിലി (40)നെയാണ്‌ ചടയമംഗലം പൊലീസ്‌  അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളിയാഴ്‌ച രാത്രി പത്തോടെയായിരുന്നു സംഭവം. 
മദ്യപിച്ചെത്തിയ ഇസ്‌മയിൽ ഭാര്യയോട്‌ ഫോൺ ആവശ്യപ്പെട്ടതായാണ്‌ പറയുന്നത്‌. ചാർജില്ലാത്തതിനാൽ ഭാര്യ ഫോൺ നൽകിയില്ല. ഇതിൽ പ്രകോപിതനായി കുട്ടിയെ എടുത്ത്‌ പുറത്തിറങ്ങിയ ഇയാൾ തൊട്ടടുത്ത കുളത്തിലെറിയാൻ ശ്രമിച്ചെന്നാണ്‌ പരാതി.
 നാട്ടുകാർ എത്തി തടയുകയായിരുന്നു. പിന്നീട്‌  വീട്‌ അടിച്ചുതകർത്ത ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച്‌ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചടയമംഗലം എസ്‌ഐ ശരലാലിന്റെ നേതൃത്വത്തിൽ എത്തി അറസ്റ്റ്‌ ചെയ്‌തു. വധശ്രമത്തിന്‌ കേസെടുത്ത്‌ കോടതിയിൽ ഹാജരാക്കി‌ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top