18 October Monday

വാതിൽപ്പടിയിലെത്തും സേവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

വാതിൽപ്പടി സേവനപദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കൾക്ക് അംഗീകാരപത്രം തഹസിൽദാർ പി ഷിബു വിതരണംചെയ്യുന്നു

കരുനാഗപ്പള്ളി

അശരണർക്കും കിടപ്പിലായവർക്കും സർക്കാർ സേവനങ്ങൾ നേരിട്ടെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക്‌ ജില്ലയിൽ തുടക്കമായി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും ക്ലാപ്പന പഞ്ചായത്തിലുമാണ് ജില്ലയിൽ പൈലറ്റ് പ്രോജക്ട്‌ നടപ്പാക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങ് ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു.
തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള അംഗീകാരപത്രവും രജിസ്റ്റർചെയ്ത സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡും തഹസിൽദാർ പി ഷിബു വിതരണംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ പി മീന അധ്യക്ഷയായി. സെക്രട്ടറി ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എൽ ശ്രീലത, ഇന്ദുലേഖ എന്നിവർ സംസാരിച്ചു. 
ക്ലാപ്പനയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ, സമിതി അധ്യക്ഷ അംബുജാക്ഷി എന്നിവർ സംസാരിച്ചു. 
പെൻഷൻ അപേക്ഷ തയ്യാറാക്കി നൽകൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ സഹായം ലഭിക്കുന്നതിനുള്ള നടപടികൾ, കിടപ്പുരോഗികൾക്ക് വീട്ടിൽ മരുന്ന്‌ എത്തിക്കൽ തുടങ്ങിയ അവശ്യസേവനങ്ങളും ഇതുവഴി ലഭ്യമാകും.  
പദ്ധതിയുടെ നടത്തിപ്പിനായി ഓരോ വാർഡിലും പഞ്ചായത്ത് അംഗത്തിന്റെ അധ്യക്ഷതയിൽ കോർ കമ്മിറ്റി രൂപീകരിച്ചു.  ആശാവർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധസേവന വളന്റിയർമാർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top