22 October Tuesday

മാലപൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

സുകേഷ്‌

കൊല്ലം
കൊല്ലംനഗരത്തിൽ  ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം യാത്രചെയ്‌ത  യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസും യാത്രക്കാരും ചേർന്ന്‌ പിടികൂടി. വർക്കല സ്വദേശി സുകേഷാ (43)ണ്‌ പിടിയിലായത്‌.  ചിന്നക്കട ഹെഡ്‌ പോസ്റ്റ്ഓഫീസിനു മുൻവശം ചൊവ്വാഴ്‌ച പകൽ 11ന്‌ ആയിരുന്നു സംഭവം.  
 ഭർത്താവിനൊപ്പം ചിന്നക്കട നടപ്പാതയ്ക്ക്‌ സമീപം ചെരുപ്പ്‌വാങ്ങാൻ  വാഹനം നിർത്തിയപ്പോൾ  പിറകിലൂടെവന്ന് മാല പൊട്ടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതോടെ  യാത്രക്കാരും സ്ഥലത്തുണ്ടായിരുന്ന പൊലീസും ചേർന്ന്‌  പിടികൂടി.  കൊല്ലം ഈസ്റ്റ്‌ പൊലീസ്‌ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
പ്രധാന വാർത്തകൾ
 Top