04 August Wednesday
പൂട്ടഴിച്ച്‌ കൊല്ലവും

10 പഞ്ചായത്തിൽ 
ഇളവില്ല

സ്വന്തം ലേഖകന്‍Updated: Friday Jun 18, 2021
കൊല്ലം
ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ സജീവമായി  നിരത്തുകൾ. പ്രധാന റോഡുകളിലെ അടക്കം തടസ്സങ്ങൾ നീക്കി. ജങ്ഷനുകളിൽ ട്രാഫിക്‌ സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ചു. സമ്പൂർണ ലോക്ഡൗൺ തുടരുന്ന ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ ഈ ഇളവുകൾ അനുവദിച്ചിട്ടില്ല. എ വിഭാഗത്തിൽ വരുന്ന നാലും ബി വിഭാഗത്തിൽപ്പെടുന്ന അമ്പത്തൊമ്പതും തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച മുതൽ ഇളവുകൾ.  
പ്രധാന ചെക്കിങ് പോയിന്റുകളിൽ പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലും പരിശോധന കുറച്ചു. ഇളവുകൾ വന്നെങ്കിലും നിരത്തുകളിലും കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ്‌ സോൺ ഇല്ലാത്ത ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവശ്യവസ്തുക്കളുടെ കടകൾ പതിവുപോലെ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ പ്രവർത്തിച്ചു. എ വിഭാഗത്തിൽപ്പെട്ട നാല് തദ്ദേശ സ്ഥാപനങ്ങളിൽ മറ്റു വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചു. വിദേശമദ്യശാലകൾക്കു മുന്നിൽ നീണ്ട ക്യൂ ഉണ്ടാകാതിരിക്കാൻ പൊലീസ്‌ നന്നേ ബുദ്ധിമുട്ടി. ലോട്ടറി വിൽപ്പന തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമാണ്‌ നടന്നത്‌. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ അടക്കം വിൽപ്പന നിരോധിച്ചതാണ്‌ കാരണം. കെഎസ്ആർടിസി ഷെഡ്യൂൾ ചെയ്ത സർവീസ് നടത്തി. സ്വകാര്യബസുകൾക്ക് അനുമതി ലഭിച്ചെങ്കിലും നാമമാത്രമായാണ് സർവീസ് നടത്തിയത്. നിലവിൽ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണിലാണ്.
ഇളവില്ലാത്ത പഞ്ചായത്തുകൾ കോവിഡ് ടെസ്‌റ്റ്‌ റേറ്റിങ്‌ നിരക്ക്‌ 20നും 30നും ഇടയിലുള്ള സി വിഭാഗത്തിൽപെട്ട 10 പഞ്ചായത്തുകളിലാണ്‌ കാര്യമായ ഇളവില്ലാത്തത്‌. നിലമേൽ, കൊറ്റങ്കര, ആദിച്ചനല്ലൂർ, കുണ്ടറ, പേരയം, മൺറോതുരുത്ത്‌, ഏരൂർ, മയ്യനാട്‌, വെളിയം, കടയ്‌ക്കൽ എന്നിവയാണ്‌ ഇവ. ഇവിടങ്ങളിൽ അവശ്യവസ്‌തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ  മറ്റു കടകൾ വെള്ളിയാഴ്‌ച മാത്രം പകുതി ജീവനക്കാരെവച്ച്‌ തുറക്കാം. (രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top