06 August Friday
വിമുക്തഭടനു പരിക്ക്‌

ഓടിക്കൊണ്ടിരുന്ന കാറിനു 
മുകളിലേക്ക് മരം വീണു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

മരം വീണ് തകർന്ന കാർ

കുണ്ടറ 
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് വിമുക്തഭടനു പരിക്കേറ്റു. ശാസ്താംകോട്ട അരിനല്ലൂർ കോവൂർ ഇന്ദുഭവനിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ എസ് സുരേന്ദ്രപിള്ള (65)യ്‌ക്കാണ് പരിക്കേറ്റത്. കൊല്ലം-–- തിരുമംഗലം ദേശീയപാതയിൽ കുണ്ടറ ഇളമ്പള്ളൂരിൽ വ്യാഴാഴ്ച പകൽ പത്തിനാണ്‌ അപകടം. 
കോവിൽമുക്കിൽ പ്രവർത്തിക്കുന്ന കുണ്ടറ മിലിട്ടറി ക്യാന്റീനിലേക്ക് പോകുകയായിരുന്നു സുരേന്ദ്രൻപിള്ള. ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രവളപ്പിൽനിന്ന കൂറ്റൻ ഇലവ് വൃക്ഷമാണ് കടപുഴകി വീണത്. 
കാറിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും ഫയർഫോഴ്സും എത്തി മരം ഉയർത്തി മാറ്റിയാണ് സുരേന്ദ്രൻപിള്ളയെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ സുരേന്ദ്രൻപിള്ളയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top