14 December Saturday

സഹകരണ പ്രസ്ഥാനം കേരളത്തിന്റെ കരുത്ത്‌: മന്ത്രി

സ്വന്തം ലേഖകന്‍Updated: Sunday Nov 17, 2019

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന്‌ മുന്നോടിയായി കൊല്ലത്ത്‌ നടന്ന റാലി

 

കൊല്ലം
കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നുപോകു
മ്പോഴും കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് മുന്നോട്ടുപോകുന്നതെന്ന്‌  മന്ത്രി ജെ  മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാതല സഹകരണ വാരാഘോഷം ഉദ്ഘാടനംചെയ്യുകായിരുന്നു മന്ത്രി.  
നികുതി വിഹിതം കൃത്യമായി നൽകാതെയും കടത്തിന്റെ പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ  സഹകരണ പ്രസ്ഥാനം വലിയ പിന്തുണയാണ്‌ നൽകുന്നത്‌.   
ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനം  മന്ത്രി കെ രാജു വിതരണംചെയ്‌തു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. ആർ രാമചന്ദ്രൻ എംഎൽഎ, ജി എസ്  ജയലാൽ എംഎൽഎ, എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, വിവിധ ബാങ്കുകളുടെ പ്രസിഡന്റുമാർ, സഹകരണ ജോയിന്റ് ഡയറക്ടർ ഡി  പ്രസന്നകുമാരി, സഹകാരികൾ, ബാങ്കുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top