18 November Monday

എസ്‌കെ കശുവണ്ടി ഫാക്ടറിയില്‍ സമരം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
ചടയമം​ഗലം
കരാർപ്രകാരം വേതനം നൽകാൻ തയ്യാറാകാത്ത മാനേജ്‌മെ‌ന്റ്‌ നടപടിയിൽ പ്രതിഷേധിച്ച് നിലമേൽ എസ്‌‌കെ കശുവണ്ടി ഫാക്ടറിയിൽ സമരം ആരംഭിച്ചു.  തൊഴിലാളികളുമായി മുമ്പ്‌ ഉണ്ടാക്കിയ കരാറിൽ വേതനം വർധിപ്പിച്ച്‌ നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും നൽകാത്തതിനാൽ മൂന്ന്‌ ആഴ്ചയായി പ്രതിഷേധം നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ പന്തൽകെട്ടിയുളള പ്രതിഷേധം ആരംഭിച്ചത്. സമരം കാഷ്യൂ വർക്കേഴ്‌സ്‌ സെന്റർ (സിഐടിയു) ജനറൽ സെക്രട്ടറികരിങ്ങന്നൂർ മുരളി ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കൽ  സെക്രട്ടറി ആർ പ്രസന്നകുമാർ അധ്യക്ഷനായി. മുരളീധരൻ സ്വാ​ഗതം പറഞ്ഞു. മേഖലാ കൺവീനർ ഡി തങ്കപ്പൻ, എ എ ജലീൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top