05 August Thursday

പൊതിച്ചോറുമായി വന്ന സന്നദ്ധ പ്രവർത്തകരെ യൂത്ത്‌ കോൺഗ്രസുകാർ ആക്രമിച്ചു

എ ബി അൻസർUpdated: Thursday Jun 17, 2021

യൂത്ത് കോൺഗ്രസുകാർ തടഞ്ഞിട്ട എ കെ ജി നവോദയ ബ്ലഡ് ഡൊണേഷൻ വാഹനം

കുണ്ടറ 
കോവിഡ് ബാധിതർക്കും കിടപ്പു രോഗികൾക്കും ഭക്ഷണവുമായി വന്ന വാഹനവും സന്നദ്ധ പ്രവർത്തകരേയും യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചു. കൊറ്റങ്കര പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽനിന്ന്‌ ഭക്ഷണപ്പൊതികളുമായി വന്ന എ കെ ജി നവോദയ ബ്ലഡ് ഡൊണേഷന്റെ വാഹനമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചത്‌. യൂത്ത് കോൺഗ്രസ് നേതാക്കളായ വിനോദ് കാമ്പിയിൽ, വിനോദ് കോണിൽ, സുമേഷ് കേരളപുരം, അനീഷ് കോവിൽമുക്ക് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് ആക്രമണം നടത്തിയത്. 
വാഹനം തടഞ്ഞ ഇവർ സന്നദ്ധ പ്രവർത്തകരായ എസ് അമൽ, ആർ അഭിജിത്ത് എന്നിവരെ വാഹനത്തിൽനിന്ന്‌ പിടിച്ചിറക്കി കൈയേറ്റം ചെയ്യുകയും ഭക്ഷണപ്പൊതികൾ റോഡിൽ എറിയുകയുംചെയ്തു. നിർധനർക്കും കോവിഡ് ബാധിതർക്കുമുള്ള ഭക്ഷണമാണെന്ന് അറിയിച്ചിട്ടും ആക്രമണം തുടർന്നു. കുണ്ടറ പൊലീസിൽ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top