25 July Sunday

കുടുംബങ്ങളിലെ രോഗവ്യാപനം: ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
കൊല്ലം
ഗുരുതര രോഗലക്ഷണങ്ങളില്ലെങ്കിലും അധികം പ്രായമില്ലാത്ത കോവിഡ് ബാധിതർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വീടുകളിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. 
ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ലംഘിക്കുന്നവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. കുടുംബത്തിൽ ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടാവുകയാണെങ്കിൽ പരിശോധന നടത്തണം. വീടുകളിൽ സുരക്ഷിത ക്വാറന്റൈൻ സൗകര്യമില്ലാത്തവർ കോവിഡ് ഗൃഹപരിചരണ കേന്ദ്രങ്ങളിലേക്ക് മാറണം. നിയന്ത്രിതമല്ലാത്ത പ്രമേഹരോഗം ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കും ഒന്നാംതര  കോവിഡ്  ചികിത്സാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. ആവശ്യമുള്ളവർ പ്രാഥമിക- സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസറുടെ റഫറൻസ് വാങ്ങണമെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയിലെ വിവിധ ഹെൽപ്പ് ലൈൻ നമ്പരുകൾ ചുവടെ. ഡിപിഎംഎസ്‌യു- 7592004857, 04742964006; കോവിഡ് കൺട്രോൾ റൂം: -04742797609, 8589015556; ആംബുലൻസ് കൺട്രോൾ റൂം: -7594040759, 7592004857; ഓക്‌സിജൻ വാർ റൂം- 7592003857, 04742794009, 04742794023, 04742794025, 04742794027, 04742794021; പീഡിയാട്രിക്-9447466121(ഡോ. സുർജിത്); വാക്‌സിൻ അന്വേഷണം-8281047562, 8089389383.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top