21 July Sunday

ഓച്ചിറക്കളിക്ക്‌ തുടക്കം പടനിലത്ത‌് അടവ്‌ തെറ്റാതെ യോദ്ധാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

  

ശൂരനാട് 
പടനിലത്ത് ആവേശം ഓച്ചിറക്കളിക്ക‌് തുടക്കമായി. ഞായറാഴ്ച രാവിലെ  മുതൽ വിവിധ കരകളിൽ നിന്നു ഒരുമാസക്കാലമായി വ്രതംനോറ്റ് പരിശീലനത്തില്‍ ഏർപ്പെട്ടിരുന്ന യോദ്ധാക്കൾ സംഘമായി പടനിലത്തേക്ക് പുറപ്പെട്ടു. 
 കളി ആശാൻമാർക്കും അകമ്പടി മേളങ്ങൾക്കുമൊപ്പം ഘോഷയാത്രയായി പടനിലത്തെത്തി പടയാളികൾ പഞ്ചവാദ്യ മേളങ്ങൾക്കൊപ്പം താളം ചവിട്ടി. തുടർന്ന് പകല്‍ 12ന് ക്ഷേത്രം ഓഫീസിനുസമീപം നൂറോളം  കളി സംഘങ്ങൾ ഒത്തുചേർന്നു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി പടത്തലവൻമാർക്ക്‌ ധ്വജം കൈമാറിയതോടെ പോരിനുള്ള ശംഖൊലി മുഴങ്ങി. അണിയിച്ചൊരുക്കിയ ഋഷഭവീരന്മാർക്കൊപ്പം പടനായകരും പോരാളികളും ക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയായി പടനിലത്ത് പ്രദർശനംനടത്തി. ആൽത്തറയ്ക്ക് മുന്നിൽവച്ചു രണ്ടായി പിരിഞ്ഞ്  വെട്ടുകണ്ടത്തിനു സമീപമെത്തി കരകളി നടത്തി.തുടർന്ന‌്  വെട്ടുകണ്ടത്തിലും തകിട കണ്ടത്തിലുമിറങ്ങി അങ്കം കുറിച്ചശേഷം യോദ്ധാക്കൾ  മടങ്ങി.  രണ്ടുകരകളിലെയും എല്ലാ കളി സംഘങ്ങൾക്കും  നീലയും  മഞ്ഞയും പിങ്കും നിറത്തിലുള്ള പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞാണ‌് എത്തിയത‌്. ഓണാട്ടുകരയുടെ കാർഷിക വൃത്തിയുമായും ചരിത്ര സ്മരണകളുമായും ഓച്ചിറയിലെ ആചാരങ്ങൾക്ക് ബന്ധമുണ്ട്.  പ്രത്യേക പ്രദര്‍ശനങ്ങളും ഓച്ചിറക്കളിയോട് അനുബന്ധിച്ച്  സജ്ജമാക്കിയിട്ടുണ്ട്. കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ് ഓച്ചിറക്കളിയിലും.  . 1857ൽ മാരകായുധങ്ങൾ ഉപയോഗിക്കുന്നത് ദിവാൻ നിരോധിച്ചു. ഇപ്പോള്‍ അളക്കുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്. ഞായറാഴ്ചയും തുടരും .
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top