18 July Thursday

ലക്ഷ്യം ലഹരിമുക്ത കേരളം : മന്ത്രി ടി പി രാമകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 

കൊല്ലം
ലഹരി മാഫിയക്ക‌് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. 
സംസ്ഥാന ലഹരിവർജന മിഷൻ–-വിമുക്തി, മദ്യത്തിനും മയക്കുമരുന്നിനും എതിരെ കൊല്ലത്ത് സംഘടിപ്പിച്ച മൺസൂൺ മാരത്തണിനോട‌് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ‌്  അധികാരമേറ്റ ശേഷം 18,000ൽ അധികം മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ‌്തിട്ടുണ്ട‌്. ഇത് സർവകാല റെക്കോഡാണ്. ലഹരി മുക്ത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
 എംഡിഎംഎ, ഹഷീഷ് ഓയിൽ, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ തുടങ്ങി 700 കോടി രൂപയുടെ ലഹരിപദാർഥങ്ങൾ  എക്‌സൈസ് പിടിച്ചെടുത്തു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് വേട്ടയും കഴിഞ്ഞ സെപ‌്തംബറിൽ എറണാകുളത്ത് നടന്നു. തിരുവനന്തപുരത്തും 11 കോടിയുടെ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന മാരകവിപത്ത് നേരിടാൻ എക്‌സൈസ് വകുപ്പ് കർശന നടപടി സ്വീകരിച്ചുവരികയാണെന്നും ലഹരിക്ക‌് എതിരെ സമൂഹത്തിന്റെയാകെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും  മന്ത്രി പറഞ്ഞു. 
ലഹരി മാഫിയയുടെ വേരറുക്കാൻ സ്കൂൾ- കോളേജ് തലങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പൊതു സമൂഹം ഒറ്റക്കെട്ടായി കൈകോർത്താൽ ലഹരി മാഫിയയെ നിഷ‌്പ്രയാസം  തുരത്താം–- മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി കെ രാജു അധ്യക്ഷനായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top