22 July Monday

യാഥാർഥ്യമായത‌് ദീർഘകാല ആവശ്യം അഞ്ചാലുംമൂട‌് വഴി പുനലൂരിലേക്ക‌് വേണാട‌് സർവീസ‌് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 

കൊല്ലം
അഞ്ചാലുംമൂടുകാരുടെ ദീർഘകാല ആവശ്യം നിറവേറി. കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ നിന്നും അഞ്ചാലുംമൂട് വഴി പുനലൂരിലേക്ക‌് വേണാട‌് സർവീസ‌് തുടങ്ങി. 
കുണ്ടറ–- കൊട്ടാരക്കര വഴി പുനലൂരിലേക്ക‌് രണ്ട‌് ബസുകളാണ‌് സർവീസ‌് ആരംഭിച്ചത‌്. ബസുകൾ രാവിലെ 6.20നും 7.30നും കൊല്ലത്തുനിന്നും പുറപ്പെടും.  തിരികെ വൈകിട്ട‌് രണ്ട‌് സർവീസുകളാണ‌് നടത്തുക. വൈകിട്ട‌് 4.40നും 5.20നുമാണ‌് നിലവിൽ സമയം നിശ്ചയിച്ചത്. വേണ്ടിവന്നാൽ  കൂടതൽ  ട്രിപ്പ‌് അനുവദിക്കുമെന്ന‌് കെഎസ‌്ആർടിസി അധികൃതർ പറഞ്ഞു.  
യാത്രക്കാരുടെയും പാസഞ്ചർ അസോസിയേഷന്റെയും നിരന്തര ആവശ്യമായിരുന്നു അഞ്ചാലുംമൂട് വഴി പുനലൂരിലേക്ക് ബസുകൾ വേണമെന്നത്. നിലവിൽ അഞ്ചാലുംമൂട്ടിലും കടവൂരിലുമുള്ളവർ കൊല്ലം ഡിപ്പോയിൽ എത്തിയാണ‌് കൊട്ടാരക്കരയിലേക്കും പുനലൂരിലേക്കും പോകുന്നത‌്‌.  
പ്രതിദിനം 11000–- 12000രൂപ കലക്‌ഷന്‍ കിട്ടുമെന്നാണ‌് പ്രതീക്ഷയെന്നും അവധി ദിനമായിട്ടും ആദ്യദിനം ബസുകൾക്ക‌് 12000ത്തിൽ അധികം രൂപയുടെ  കലക്‌ഷന്‍ ഉണ്ടായിരുന്നെന്നും അധികൃതർ പറഞ്ഞു. ബസുകളുടെ ഫ്ലാഗ്ഓഫ് എം മുകേഷ് എംഎൽഎ നിർവഹിച്ചു. 
ഉദ്ഘാടന ചടങ്ങിൽ ഡിടിഒ എ മെഹബൂബ്,  വിജിലൻസ് സ്‌കോഡ്  ഇൻചാർജ‌്  ജയകുമാർ,  ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ രാജു സംഘടനാ നേതാക്കളായ സുമേഷ് ലാൽ,  ആനന്ദ്കുമാർ,  മിഥിലാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top