16 July Tuesday

മത്സ്യത്തൊഴിലാളിയെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
ചവറ
നീണ്ടകര ഹാർബറിൽ ലേലം വിളിക്കിടെ മത്സ്യത്തൊഴിലാളിയെ മർദിച്ചതായി പരാതി. മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സിഐടിയു) പന്മന വില്ലേജ് സെക്രട്ടറി പന്മന കോലം ഹരിവംശത്തിൽ ശശി (65)ക്കാണ് മർദനമേറ്റത്. ബുധനാഴ‌്ച രാവിലെ 8.30നാണ‌് സംഭവം. 
ഹാർബറിൽ ലേലം വിളിക്കിടെ ഒരു കാരണവുമില്ലാതെ സാമൂഹ്യവിരുദ്ധൻ ആക്രമിക്കുകയായിരുന്നുവെന്ന് ശശി ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അക്രമി ഓടിരക്ഷപ്പെട്ടു. കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റ ശശിയെ ടൈറ്റാനിയം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന‌് മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി 
ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top