20 May Monday

ബോധവൽക്കരണ പരിപാടി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
 ബോധവൽക്കരണ പരിപാടിചവറ
ദേശീയ ഡെങ്കിപ്പനി നിവാരണ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് എന്നിവര്‍ സംയുക്തമായി  ബോധവൽക്കരണം സംഘടിപ്പിച്ചു. കൊതുക്, മറ്റ് പ്രാണികള്‍ എന്നിവയിലൂടെ പകരുന്ന രോഗങ്ങളുടെ പ്രതിരോധം, ശുചിത്വം എന്നിവയെപ്പറ്റി പൊതുജനങ്ങളില്‍ എത്തിക്കാനുളള പരിപാടിയുടെ ഭാഗമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. 
ജില്ലാ മലേറിയ ഓഫീസര്‍ ടി സുരേഷ് പരിപാടി ഉദ്ഘാടനംചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍  ജി ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ പാലിയേറ്റീവ്  കെയര്‍ കോ–-ഓര്‍ഡിനേറ്റര്‍ ടി ടി അനൂജ്, ആരോഗ്യ പ്രവര്‍ത്തകരായ ശിവപ്രസാദ്, അജിത് കുമാര്‍, സാജുകുമാര്‍, മനു, ഹരികൃഷ്ണന്‍, പി ടി അനുഷ, പ്രിന്‍സിപ്പല്‍ മിനി എം രാജന്‍  എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രതിനിധികള്‍ സംഘങ്ങളായി പ്രദേശത്തിറങ്ങി ഡെങ്കിപ്പനിക്കെതിരെ ജനങ്ങളില്‍ ബോധവൽക്കരണം നടത്തും.
പ്രധാന വാർത്തകൾ
 Top