13 December Friday
മെഡിക്കൽ ഓഫീസറുടെ അനാസ്ഥ

നെടുമൺകാവ് സിഎച്ച്സിയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
എഴുകോൺ
നെടുമൺകാവ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ  പദ്ധതികൾ നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശനിയാഴ്ച യുവജന ധർണ നടത്തും. പോഷകാഹാര വിതരണം, സാന്ത്വന പരിചരണം, മാമോഗ്രാം സെന്റർ പ്രവർത്തനം ആരംഭിക്കൽ എന്നീ പ്രധാന പദ്ധതികൾ മെഡിക്കൽ ഓഫീസർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് നെടുമൺകാവ് ആശുപത്രിയിൽ ആവിഷ്കരിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിൽ മെഡിക്കൽ ഓഫീസറുടെ അനാസ്ഥ തുടരുകയാണെന്ന്‌ ഡിവൈഎഫ്ഐ ആരോപിച്ചു.  ജീവിതശൈലീ രോഗ ക്ലിനിക്കിലെത്തുന്ന നൂറുകണക്കിന് വയോജനങ്ങൾക്കുള്ള പോഷകാഹാരം വിതരണംചെയ്യുന്നില്ല. കിടപ്പുരോഗികളെ ഡോക്ടർ ഉൾപ്പെടുന്ന സംഘം വീടുകളിലെത്തി പരിചരിക്കുന്ന സെക്കൻഡറി പാലിയേറ്റീവ് പ്രോജക്ടും നടപ്പിലാക്കാൻ മെഡിക്കൽ ഓഫീസർ മുൻകൈയെടുക്കുന്നില്ല.   ക്യാൻസർ രോഗനിർണയത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മാമോഗ്രാം സെന്ററിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം വാങ്ങുന്നതിന്‌ ആവശ്യമായ നടപടികൾ മെഡിക്കൽ ഓഫീസർ സ്വീകരിച്ചിട്ടില്ല. ഇതുമൂലം മാമോഗ്രാം സെന്റർ പ്രവർത്തനം ആരംഭിക്കുന്നതിനും കഴിയുന്നില്ല. രോഗികളെ പരിശോധിക്കാനും മെഡിക്കൽ ഓഫീസർ തയ്യാറാകുന്നില്ല. എച്ച്എംസി യോഗത്തിലും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും പങ്കെടുക്കാറില്ല. കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി പങ്കെടുത്ത് ആശുപത്രിയിൽ നടന്ന യോഗത്തിൽ നിന്ന്‌ മെഡിക്കൽ ഓഫീസർ വിട്ടുനിന്നു. രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ധർണ ഉദ്ഘാടനംചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top