21 October Monday

ഓണമുണ്ണാൻ ദേശാടനപ്പക്ഷികളും

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2019

പുതുക്കാട്  തലമുകില്‍  ദേവാലയത്തിനു സമീപത്തെ കായലിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കണ്ടെത്തിയ പക്ഷിയും കുഞ്ഞുങ്ങളും

ചവറ
ഓണനാളിൽ വിരുന്നെത്തിയ അപൂർവയിനം ദേശാടനപ്പക്ഷികൾ നാട്ടുകാര്‍ക്ക് കൗതുകമായി. ചവറ പുതുക്കാട് പ്രദേശത്താണ് രണ്ടു വലിയ പക്ഷികളും ഏഴു കുഞ്ഞുങ്ങളും എത്തിയത്‌. ശനിയാഴ്ച രാവിലെ തലമുകില്‍ ദേവാലയത്തിനു സമീപം കായലിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ഇവയെ കണ്ടെത്തിയത്.
താറാവിന്റേതുപോലുള്ള ചുണ്ടുകളും പതിഞ്ഞ കാലുകളുമാണ് ദേശാടനപ്പക്ഷികൾക്കും. പക്ഷെ ഇവയ്ക്ക്‌ പറക്കാൻ സാധിക്കും. അപൂർവയിനം പക്ഷികളാണെന്നു പ്രചരിച്ചതോടെ നാട്ടുകാരും കാണാനെത്തി. 
ഇതിനിടെ പക്ഷിക്കൂട്ടത്തെ പൂച്ച ആക്രമിച്ചതിനെ തുടർന്ന്‌ വലിയ പക്ഷികളില്‍ ഒന്ന് പറന്നുപോയി. മറ്റുള്ളവ പ്രാണരക്ഷാര്‍ഥം തൊട്ടടുത്ത ജോസ് കോട്ടേജില്‍ ജോസിന്റെ വീട്ടിലേക്ക് ഓടിക്കയറി. ഇവയെ മറ്റു ജീവികളില്‍നിന്ന് രക്ഷപ്പെടുത്തി ജോസ് സംരക്ഷിച്ചിരിക്കുകയാണ്. പക്ഷിക്കൂട്ടത്തെ അടുത്ത ദിവസം തന്നെ സുരക്ഷിതമായി വിടാനാണ് ജോസിന്റെ 
തീരുമാനം.
 
പ്രധാന വാർത്തകൾ
 Top