22 October Tuesday

ബാലാവകാശ സംരക്ഷണം: ബൈക്ക് റാലിക്ക് വരവേല്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ബാലാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലി സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നു

കൊല്ലം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മഹാ ബൈക്ക്‌റാലിക്ക് കൊല്ലത്ത് വരവേൽപ്പ്. കാസർകോട്ടുനിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച റാലിയെ കൊല്ലം ബീച്ചിൽ മേയർ വി രാജേന്ദ്രബാബു, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് ബാലാവകാശ കമീഷൻ അംഗം സി ജെ ആന്റണി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ  കെ പി സജിനാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബാലാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് എൻസിസിയുമായി സഹകരിച്ചുള്ള ബൈക്ക് റാലി. 
ബൈക്ക് റാലി സ്വീകരണച്ചടങ്ങിനു മുന്നോടിയായി കാഥികൻ രാജീവ് നരിക്കൽ എസ്‌ കെ പൊറ്റക്കാടിന്റെ വളർത്തുപുത്രി എന്ന   കഥാപ്രസംഗം അവതരിപ്പിച്ചു. 400ൽപരം ഡ്രീം റൈഡ് കേരള വളണ്ടിയർമാർ ബൈക്ക് റാലിയിൽ പങ്കെടുക്കുന്നു. റാലിയുടെ ആദ്യഘട്ടം ഞായറാഴ്ച കന്യാകുമാരിയിൽ സമാപിക്കും.
പ്രധാന വാർത്തകൾ
 Top