16 September Monday

വിദ്യാർഥികളുടെ കാരുണ്യപാഠം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

എ-സ്--എ-ൻ വ-നി-താ- കോ-ളേ-ജിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്നു

കൊല്ലം
ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ടി എം വർഗീസ് ഹാളിൽ  സജ്ജീകരിച്ച ശേഖരണകേന്ദ്രത്തിലേക്ക് വിദ്യാർഥികൾ സമാഹരിച്ച  വസ്തുക്കളും എത്തുന്നു. സ്‌കൂളുകളിൽനിന്നു ശേഖരിച്ച സാമഗ്രികൾ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെയാണ്  എത്തിക്കുന്നത്.ഭക്ഷ്യവസ്തുക്കൾ,  ക്ലീനിങ് സാധനങ്ങൾ, വസ്ത്രങ്ങൾ,  നോട്ട്ബുക്കുകൾ അടക്കം ശേഖരത്തിലുണ്ട്. 
ഫാത്തിമ മാതാ കോളേജ്, ഫാത്തിമ മാതാ മെമ്മോറിയൽ ട്രെയ്‌നിങ്‌ കോളേജ്, ബിജെഎം കോളേജ്, വിമലഹൃദയ ഹൈസ്‌കൂൾ, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്‌നോളജി, പാരിപ്പള്ളി എംജിഎം കരുണ സെൻട്രൽ സ്‌കൂൾ, എസ്എംഎച്ച്എസ്എസ് കൊട്ടറ, മങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ, കൊട്ടിയം എംഎംഎൻഎസ്എസ് കോളേജ്, ചാത്തന്നൂർ എസ്എൻ കോളേജ്, ടികെഡിഎം ഗവ. വിഎച്ച്‌എസ്‌ഇ, കൊട്ടാരക്കര വിദ്യാധിരാജ ട്രെയ്‌നിങ് കോളേജ്, 15 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽനിന്ന്‌ എത്തിച്ച സാധനങ്ങൾ വടക്കൻ ജില്ലകളിലേക്ക് അയച്ചു. ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 10 ട്രക്ക് സാധനസാമഗ്രികളാണ് ഇതുവരെ പ്രളയബാധിത ജില്ലകളിലേക്ക് അയച്ചത്.
പ്രധാന വാർത്തകൾ
 Top