22 September Sunday

മത്സ്യ-ത്തൊ-ഴി-ലാളികൾക്ക്‌ ആശ്വാസമായി കടാ-ശ്വാസ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കൊല്ലം
 മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്ങിൽ വിവിധ കേസുകളിലായി 7,47,182 ലക്ഷം രൂപ അനുവദിക്കാന്‍ ശുപാർശ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്- തൊഴിലാളികൾ 2008വരെ എടുത്ത വായ്പകൾക്ക്- കടാശ്വാസം അനുവദിക്കുന്നതിനു ലഭിച്ച അപേക്ഷകളിലാണ്‌ തെളിവെടുപ്പ്- നടത്തിയത്‌.
 വിവിധ സഹ-ക-രണ ബാങ്കു-കൾ, മത്സ്യഫെഡ്- എന്നിവയു-മായി ബന്ധ-പ്പെട്ട 56 -കേ-സു-ക-ളാണ്‌ പരി-ഗ-ണിച്ചത്‌. മത്സ്യഫെഡ്- കൊല്ലം ജില്ലാ ഓഫീസ്-, ശ്രായിക്കാട്-‐അഴീക്കൽ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം, കുലശേഖരപുരം സർവീസ്- സഹകരണ ബാങ്ക്- എന്നിവിടങ്ങളിൽനിന്ന് വായ്-പയെടുത്ത 10 മത്സ്യത്തൊഴിലാളികൾക്കാണ്‌- കടാശ്വാസമായി 7,47,182 ലക്ഷം രൂപ അനുവദിക്കുക.
അപേക്ഷകരും ബാങ്ക്- പ്രതിനിധികളും ഹാജരാകാത്ത എട്ട് കേസുകൾ അടുത്ത അദാലത്തിലേക്ക്- മാറ്റി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ രണ്ട്അപേക്ഷകൾ കമീഷൻ നിരസിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് വായ്-പയെടുത്ത വ്യക്തി മത്സ്യത്തൊഴിലാളിയല്ലാത്തതിനാൽ  കടാശ്വാസമായി ബാങ്കിന് ലഭിച്ച 75,000 രൂപയും പലിശയും രണ്ടാഴ്-ചക്കകം തിരിച്ചടക്കാനും കമീഷൻ നിർദേശിച്ചു. 
കുലശേഖരപുരം സർവീസ്- സഹകരണ ബാങ്കിൽനിന്ന് വായ്-പയെടുത്ത മത്സ്യത്തൊഴിലാളിയിൽനിന്ന് മോറട്ടോറിയം നിലനിൽക്കെ പലിശയും പിഴപ്പലിശയും മറ്റ് ചെലവുകളും ചേർത്ത്- വായ്-പ പുതു-ക്കി നൽകിയപ്പോൾ അധികമായി ഈടാക്കിയ 73,330 രൂപ തിരികെ നൽകാനും കടാശ്വാസം ലഭിച്ചിട്ടും ഈടാധാരം തിരികെ നൽകാത്ത 10 കേസുകളിൽ ഈടാധാരം ഒരു മാസത്തിനകം തിരികെ നല്‍കാനും  ഉത്തരവിട്ടു. 
 കമീ-ഷൻ ചെയർമാൻ   ജസ്റ്റിസ്- പി എസ് ഗോപി-നാഥന്റെ അധ്യ-ക്ഷ-ത-യിൽ ചേർന്ന സിറ്റിങ്ങിൽ അംഗങ്ങളായ വി വി ശശീന്ദ്രൻ, കെ എ  ലത്തീഫ്- എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top