21 June Monday

ബന്ധുവിന്റെ സംസ്‌കാരത്തിനിടെ 
മരംവീണ് യുവാവിന്‌ ദാരുണാന്ത്യം

സ്വന്തം ലേഖകന്‍Updated: Saturday May 15, 2021

അനീഷ്

ചാത്തന്നൂർ
കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സംസ്കാരചടങ്ങിനിടെ മരംവീണ് അടുത്ത ബന്ധുവായ യുവാവ് മരിച്ചു. കടയ്ക്കൽ തട്ടത്തുമല ഇരട്ടക്കുളം അനീഷ് ഭവനിൽ സോമന്റെയും ബേബി ഗിരിജയുടെയും മകൻ അനീഷ് (30) ആണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷ്‌ വിവാഹിതനായിട്ട്‌ 20 ദിവസമായതേയുള്ളു. 
വെള്ളിയാഴ്‌ച രാത്രി ഏഴിന്‌ പാരിപ്പള്ളി എഴിപ്പുറത്താണ് അപകടം. അനീഷിന്റെ അമ്മയുടെ സഹോദരി എഴിപ്പുറം പുതുവിൽ പുത്തൻവീട്ടിൽ ചന്ദ്രിക (64) കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഇവരുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ വൈകിട്ടോടെയാണ്‌ കടയ്ക്കലില്‍ നിന്ന് അനീഷും കുടുംബവും എത്തിയത്.  രാത്രി ഏഴോടെ ആശുപത്രിയിൽനിന്ന്  റഎഴിപ്പുറത്തെ വീട്ടുവളപ്പിൽ എത്തിച്ച മൃതദേഹത്തിന്‌ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെയായിരുന്നു അപകടം. അടുത്ത പുരയിടത്തിലുണ്ടായിരുന്ന  മരം കടപുഴകി അനീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ അനീഷിനെ ഉടൻതന്നെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top