22 June Tuesday

രണ്ടു ദിവസം; 6723 രോഗികൾ

സ്വന്തം ലേഖകന്‍Updated: Saturday May 15, 2021
കൊല്ലം
ശക്തമായ പ്രതിരോധവും ലോക്‌ഡൗൺ നിയന്ത്രണങ്ങളും മറികടന്ന്‌ കോവിഡ്‌ രോഗികളുടെ കുതിക്കുന്നു. രണ്ടാംതരംഗം തീവ്രരൂപം പ്രാപിച്ച ജില്ലയിൽ രണ്ടു ദിവസങ്ങളിലായി 6723 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 
ഏറ്റവും കുടുതൽ  രോഗികൾ ഉണ്ടായത്‌ വ്യാഴാഴ്‌ചയാണ്‌. 3731 പേർ രോഗികളായി. 3359 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ മൂന്നുപേർക്കും സമ്പർക്കം വഴി 3725 പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 747 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര -104, കരുനാഗപ്പള്ളി -95, പുനലൂർ -79, പരവൂർ -71 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 68 പഞ്ചായത്തിലും വൻ വർധനയുണ്ടായി. 
വെള്ളിയാഴ്‌ച 2992 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2634 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ ഏഴുപേർക്കും സമ്പർക്കം വഴി 2978 പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 604 പേർക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -82, പുനലൂർ- 75, കൊട്ടാരക്കര -40, പരവൂർ 34 എന്നിങ്ങനെയാണ് രോഗബാധ.
ആര്‍ടിപിസിആര്‍ ഇന്ന്‌ 
 വെളിനല്ലൂർ, കുളക്കട, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശനിയാഴ്‌ച ആർടിപിസിആർ പരിശോധന നടത്തുമെന്ന് ഡിഎംഒ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top