18 June Friday

തേവലക്കരയിൽ പ്രതിരോധ 
നടപടിയില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

യുഡിഎഫ് തേവലക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് 
നടത്തിയ പ്രതിഷേധം സിപിഐ എം  ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ 
ഉദ്ഘാടനംചെയ്യുന്നു

ചവറ
കോവിഡ്‌ രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത തേവലക്കര പഞ്ചായത്തിലെ യുഡിഎഫ്‌ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയിൽ തന്നെ രോഗവ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ്‌ തേവലക്കര. നിരവധി കോവിഡ്‌ മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തു. മറ്റു തദ്ദേശസ്ഥാപനങ്ങൾ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും സമൂഹ അടുക്കളകളുമായി മുന്നോട്ടുപോകുമ്പോൾ തേവലക്കര പഞ്ചായത്തിലെ ഭരണസമിതി ഉദാസീന നിലപാട്‌ തുടരുകയാണ്‌. 
ജനങ്ങളുടെ ജീവന് സംരക്ഷണമൊരുക്കാത്ത യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ ഉദ്ഘാടനംചെയ്തു. ടി എ തങ്ങൾ അധ്യക്ഷനായി. ആർ രാമചന്ദ്രൻപിള്ള, കെ മോഹനക്കുട്ടൻ, എസ് അനിൽ, രവീന്ദ്രൻപിള്ള, മഠത്തിൽ രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top